ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക ‘സങ്കല്പ് പത്ര്’ പുറത്തിറക്കി. വികസനത്തിനും ദേശസുരക്ഷക്കുമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. 75 വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്ളത്. ‘സങ്കല്‍പിത് ഭാരത്- സശക്ത് ഭാരത്’ എന്നതാണ് പ്രകടന പത്രികയിലെ മുദ്രാവാക്യം.
പ്രതീക്ഷയുടെ തെരഞ്ഞെടുപ്പായിരുന്നു 2014ലേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആ പ്രതീക്ഷകള്‍ കാത്തു. 2014 ല്‍ ഞങ്ങള്‍ അധികാരത്തിലേറുമ്പോള്‍ ലോകത്തെ പതിനൊന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. എന്നാല്‍ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. വികസനത്തിന്റെ പേരിലായിരിക്കും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം രേഖപ്പെടുത്തുകയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
വികസനത്തിനായി 50 പ്രധാന തീരുമാനങ്ങളാണ് പ്രധാനമന്ത്രി കഴിഞ്ഞ അഞ്ചുവര്‍ഷം സ്വീകരിച്ചത്. ആറു കോടിയോളം ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പ്രകടന പത്രിക രൂപീകരിച്ചതെന്ന് ബിജെപി അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക