സുപ്രീംകോടതി ഉത്തരവിന്റെ പേരില്‍ നമ്മുടെ പാരമ്പര്യത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് എന്‍ഡിഎയുടെ വിജയ് സങ്കല്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി ഉള്ളിടത്തോളം കേരളത്തിന്റെ പാരമ്പര്യം നശിപ്പിക്കാന്‍ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സംസ്കാരത്തെയും പാരമ്പര്യത്തേയും തകര്‍ക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി പറഞ്ഞു . ചില ആളുകള്‍ക്ക് വിശ്വാസവും അനാചാരവും തമമിലുള്ള വിശ്വാസം മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും പ്രധാന മന്ത്രി വിമര്‍ശിച്ചു. നിരപരാധികളായ വിശ്വാസികളെ ലാത്തികൊണ്ട് അടിക്കാന്‍ ബിജെപി ഒരു കാരണവശാലും അനുവദിക്കില്ലെന്നും പ്രധാന മന്ത്രി കോഴിക്കോട് പറഞ്ഞൂ.‘സുപ്രീംകോടതി ഉത്തരവിന്റെ പേരില്‍ നമ്മുടെ പാരമ്പര്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. അത് സംരക്ഷിക്കപ്പെടും എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും എന്ന് ഞാന്‍ പ്രഖ്യാപിക്കുകയാണ്. ബിജെപിക്ക് ഉറപ്പുണ്ട് സുപ്രീം കോടതിയില്‍ തന്നെ കേരളത്തിന്റെ വിശ്വാസം സംരക്ഷിക്കപ്പെടും’ മോദി പറഞ്ഞു.”ഉത്തരേന്ത്യയിൽ നടക്കുന്ന റെയ്ഡുകളിൽ കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിതെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക