ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ നൽകുന്നതിൽ പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ പിറകിൽ. പദ്ധതി പ്രകാരം ഒരു കുടുംബത്തിന് ചുരുങ്ങിയത് 100 തൊഴിൽ ദിനങ്ങൾ നൽകണമെന്നാണ്. എന്നാൽ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പദ്ധതി നല്ല രീതിയിൽ നടത്തപെടുന്നില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. ജനസംഖ്യയും തൊഴിൽ ദിനങ്ങളും കുറവുള്ള കേരളത്തിന് ദേശീയ തലത്തിൽ നാലാം സംസ്ഥാനമാണുള്ളത്.
ഉത്തർപ്രദേശ്, തമിഴ്നാട്, മധ്യപ്രദേശ് , തെലുങ്കാന, ബീഹാർ,ഒഡീഷ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വൻതോതിൽ തൊഴിൽ ദിനങ്ങൾ അനുവദിച്ചിട്ടും 100 തൊഴിൽ ദിനങ്ങളുടെ കാര്യത്തിൽ മോശം അവസ്ഥയാണുള്ളത്.
തൊഴിൽ ദിനങ്ങളുടെ എണ്ണം പരിഗണിച്ചാൽ കേരളത്തിന്റെ മികച്ച പ്രകടനമാണെന്ന് പറയാം. കേരളം 4.41 ലക്ഷം കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകി. വെറും ഏഴുകോടി തൊഴിൽ ദിനങ്ങളാണ് കേരളത്തിന് അനുവദിച്ചിരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക