തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി 75 ലക്ഷം രൂപ നല്‍കണമെന്നും അതിനു സാധിക്കില്ല എന്നാണെങ്കില്‍ വൃക്ക നല്കാന് അനുവദിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സ്ഥാനാര്‍ഥി കിഷോര്‍ സ്മൃതി. സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എയും മധ്യപ്രദേശിലെ ബലാഘാട്ട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമാണ് കിഷോര്‍.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചെലവഴിക്കാനായി തെരഞ്ഞെടുപ്പു കമ്മീഷന് 75 ലക്ഷം രൂപയാണ് പരമാവധി തുകയായി പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ പക്കല്‍ അത്രയും കാശില്ലെന്ന് കിഷോര്‍ പറഞ്ഞു. അതിനാല്‍ തുക തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുകയോ, വായ്പ നല്കാന് ബാങ്കുകളോട് ആവശ്യപ്പെടുകയോ ചെയ്യണമെന്ന് കിഷോര്‍ സ്മൃതി അഭ്യര്‍ത്ഥിച്ചു. അതിനൊന്നും സാധിക്കുന്നില്ലെങ്കില്‍ തന്റെ വൃക്ക വില്ക്കാന് അനുവദിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം നല്കിയ കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക