രാജ്യത്തെല്ലായിടത്തും ഈ വര്‍ഷം കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമമന്ത്രാലയം. കഴിഞ്ഞ വര്‍ഷമുണ്ടായതു പോലെ കേരളത്തില്‍ പ്രളയ സാധ്യതയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രാലയം അറിയിച്ചു. പസഫിക് സമുദ്രത്തിന് മുകളില്‍ കനത്ത മഴയ്ക്കു കാരണമാകുന്ന എല്‍നിനോ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് താപനില ഉയര്‍ന്നു നില്‍ക്കുമെന്നും മന്ത്രാലയം അറിയിക്കുന്നു. എല്‍നിനോ പ്രഭാവം കാരണം കാലവര്‍ഷം വൈകാന്‍ സാധ്യതയുണ്ടെങ്കിലും മെയ് മാസത്തോടെ കേരളത്തില്‍ ചൂടു കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക