സിനിമയിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞാൽ അത് താൻ സ്വയം സൃഷ്ടിക്കുമെന്ന് നടി പാർവതി. താരസംഘടനയായ അമ്മയ്ക്കെതിരെ സംസാരിച്ചതിന് താനുൾപ്പടെയുള്ള ഡബ്ള്യു സി സി അംഗങ്ങൾക്ക് സിനിമകൾ നഷ്ടമായിരുന്നു. തങ്ങളെ സപ്പോർട്ട് ചെയ്തവർക്കും സിനിമകളില്ല.സിനിമയും കളയുമൊക്കെ ആരുടെയെങ്കിലും സ്വത്താണെന്ന് കരുതുന്നത് തന്നെ വിഡ്ഢിത്തമാണ്. വരും വർഷങ്ങളിൽ അതിന്റെ തകർച്ച കാണാൻ കഴിയും.; പാർവതി പറഞ്ഞു.
സിനിമയാണ് പ്രധാനം. സിനിമയ്ക്കതീതമായി വ്യക്തികൾക്ക് ഒരു പ്രാധാന്യവുമില്ല. പാർവതി കൂട്ടിച്ചേർത്തു. ഉയരെ ആണ് പാർവതിയുടെ റിലീസാകാനുള്ള ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക