പിതാവ് രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ച് കോൺഗ്രസ്സ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രദർശനം നടത്തിയതിനു ശേഷം രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശിനി നീരുറവയിലെത്തി അദ്ദേഹം ബലിതർപ്പണം നടത്തി.
മുണ്ടും വേഷ്ടിയും ധരിച്ച് കേരളതീയ ശൈലിയിലാണ് രാഹുൽ എത്തിയത്. കനത്ത സുരക്ഷയാണ് ക്ഷേത്രത്തിൽ ഒരുക്കിയിരുന്നത്. ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ തയ്യാറാക്കിയ ഹെലിപാഡിൽ ഇറങ്ങിയ ശേഷമാണ് രാഹുൽ ക്ഷേത്രത്തിലേക്ക് തിരിച്ചത്. കെ സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ രാഹുലിനോടൊപ്പമുണ്ടണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക