പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ ബോക്സോഫീസ് റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറുകയാണ്. ചിത്രമിറങ്ങുന്നതിനു മുൻപ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മകളെ ലൂസിഫർ കാണിക്കുമോ എന്ന ചോദ്യത്തിന് തീർച്ചയായും കാണിക്കും എന്നാണ് പൃഥ്വി മറുപടി പറഞ്ഞത്. വളരെ വിരളമായി മാത്രമേ പൃഥ്വിയും ഭാര്യ സുപ്രിയയും മകൾ അലംകൃതയെ കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുള്ളൂ. പലപ്പോഴും മുഖം കാണിക്കാത്ത തരത്തിലുള്ള ചത്രങ്ങളാണ് ഇവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക. അതുകൊണ്ടു തന്നെ ആദ്യ ഷോയ്ക്ക് ചിത്രം കാണാനെത്തിയ പൃഥ്വിയുടെയും സുപ്രിയയുടെയും ഒപ്പം എല്ലാവരും തിരഞ്ഞ മുഖമായിരുന്നു അല്ലലിമോൾ എന്ന് വിളിക്കുന്ന അലംകൃതയുടേത്. എന്നാൽ അവിടെയും പൃഥ്വിയുടെ മകളെ ആരാധകർക്ക് കാണാനായില്ല. ഇപ്പോഴിതാ മകളെ ലൂസിഫർ കാണിച്ചോ എന്ന ചോദ്യത്തിന് മകളെ സിനിമ കാണിക്കാത്തതിന്റെ കാര്യം ഒരു മാഗസിനോട് തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.
അവൾ സിനിമ കണ്ടിട്ടില്ലെന്നും മൂന്നു മണിക്കൂർ തിയേറ്ററിൽ അടങ്ങിയിലിരിക്കില്ലെന്നും മൂന്നു വയസ്സായാതെ ഉള്ളൂവെന്നുമാണ് പൃഥ്വി മറുപടി നൽകിയത്. വിഷുനാളിൽ പൃഥ്വിയുടെയും സുപ്രിയയുടെയും കുടുംബങ്ങൾ ഒന്നിച്ചു സദ്യ കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തപ്പോഴും മകളുടെ മുഖം വ്യക്തമാക്കാതെയാണ് പോസ്റ്റ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക