വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഓടിയ തമിഴ്നാട് സ്വദേശിനികളെ നാട്ടുക്കാരും പൊലീസും ചേര്‍ന്ന് പിടികൂടി. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഒ പി വിഭാഗത്തില്‍ ക്യൂ നിന്നിരുന്ന വീട്ടമ്മയുടെ മാലയാണ് പൊട്ടിച്ചത്. ഡോക്ടറെ കാണാന്‍ ക്യൂവില്‍ നിന്നിരുന്ന തണ്ണീര്‍മുക്കം സ്വദേശി സരസ്വതിയുടെ ഒന്നേക്കാല്‍ പവന്റെ സ്വര്‍ണമാലയാണ് ഇവര്‍ പൊട്ടിച്ചത്.
തമിഴ്നാട് വില്ലുപുരം താമര കോളനിയില്‍ അനുസി, യാലിനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാലയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ ആശുപത്രിയിലുണ്ടായിരുന്നവരും നാട്ടുക്കാരും ഓട്ടോക്കാരും മറ്റും പിന്തുടരുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചേര്‍ത്തല പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക