ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ ബുർഖ ഉൾപ്പടെയുള്ള എല്ലാത്തരം മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് വിലക്ക് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ന് മുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഏകദേശം 359 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളടക്കമുള്ളവരാണ് ചാവേറായി എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക