ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്റെ മുഖമുദ്രയാണ് ഇപ്പോൾ പ്രിയങ്ക ഗാന്ധി. തെക്ക് വയനാട് മുതൽ വടക്കേന്ത്യയിൽ വരെ പ്രിയങ്കയുടെ പ്രചാരണ പരിപാടികൾ ഹിറ്റ് ആണ്. ഇപ്പോഴിതാ പ്രചാരണ വേളയിൽ പാമ്പാട്ടിയുടെ പക്കൽ നിന്നും പാമ്പിനെ കൈയിലെടുത്ത് കൊണ്ടാണ് പ്രിയങ്ക വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എത്തിയ പ്രിയങ്ക പാമ്പാട്ടികളുമായി സംവദിക്കുന്നതിനിടയ്ക്കാണ് പാമ്പുകളെ കൈയിലെടുത്ത്. പാമ്പുകളെ കൈകളാല്‍ പ്രിയങ്ക തൊടുന്നതും കൂടയിയില് എടുത്തുവെക്കുന്നതും കാണികളിലാരോ ഷൂട്ട് ചെയ്ത വീഡിയോയില്‍ വ്യക്തമാണ് . സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ തരംഗമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക