ഷാഫി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ചിൽഡ്രൻസ് പാർക്കിന്റെ ട്രെയ്ലർ പുറത്തുവിട്ടു. നടൻ പൃഥ്വിരാജ് ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലർ റിലീസ് ചെയ്തത്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്, ധ്രുവന്, ഷറഫുദീന്‍ എന്നിവരാണ് ചിത്രത്തിലെ നായകമ്മാര്‍. ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്, സൗമ്യ മേനോന് എന്നിവര്‍ നായികമാരായി എത്തുന്നു.
മധു, റാഫി, ധര്മജന്, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം നിര്‍മ്മിക്കുന്നത് രൂപേഷ് ഓമനയും മിലന് ജലീലും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക