അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 942 സ്ഫോടനങ്ങള്‍ നടന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘2014 മുതല്‍ രാജ്യത്ത് വലിയ സ്ഫോടന ശബ്ദങ്ങളൊന്നും കേട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പുല്‍വാമ, പത്താന്‍കോട്ട്, ഉറി, ഗാദ്ചിറോളി…. അങ്ങനെ 942 വലിയ സ്ഫോടനങ്ങളാണ് അഞ്ചുവര്‍ഷത്തിനിടക്ക് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. പ്രധാനമന്ത്രി അതൊക്കെ ചെവി തുറന്നു വച്ച് തന്നെ കേള്‍ക്കണം.’ രാഹുല്‍ ഗാന്ധി തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.
The PM says since 2014 the sounds of blasts can't be heard in India.
Phulwama…
Pathankot..
Uri…
Gadchiroli….
and 942 other major bombings since 2014.The PM needs to open his ears and listen. https://t.co/gj1ngrZm5i
— Rahul Gandhi (@RahulGandhi) May 1, 2019
അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പൊളിച്ചടുക്കുകയായിരുന്നു രാഹുല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക