നിപ്പ വൈറസിനെ അതിജീവിച്ച് കേരളം ഉയർത്തെഴുന്നേറ്റിട്ട് ഒരാണ്ട് തികയുമ്പോൾ… അമേരിക്കൻ ജേർണൽ പുറത്തുവിട്ടത്, മൂന്ന് ജീവന്റെ അതിജീവനത്തിന്റെ റിപ്പോർട്ട്. കേരളത്തെ ഒന്നടങ്കം പിടിച്ചമർത്തിയ നിപ്പാ വൈറസ്, കോഴിക്കോട് മൂന്ന് പേര്‍ക്ക് കൂടി ബാധിച്ചിരുന്നുവെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
അമേരിക്കന്‍ സിഡിസി ജേണലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പരിശോധനയില്‍ ഈ മൂന്ന് പേരിലും നിപ്പാക്കെതിരായ ആന്റിബോഡി കണ്ടെത്തിയെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തിൽ 19 പേർക്കായിരുന്നു നിപ്പ വൈറസ് ബാധിച്ചതായി കണക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക