സിനിമ ചിത്രീകരണം ഇനി മുടങ്ങില്ല. സിനിമ സാങ്കേതിക പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു. പ്രവർത്തക സംഘടനയായ ഫെഫ്ക്കയും നിർമ്മാതാക്കളുടെ സംഘടനയും കൊച്ചിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. എല്ലാ വിഭാഗം പ്രവർത്തകരുടെയും വേതനം വർധിപ്പിക്കും. 20 ശതമാനമാണ് വർധിപ്പിക്കുക.15 ശതമാനം വർധനവാണ് നിർമ്മാതാക്കളുടെ സംഘടന ഉറപ്പു നൽകിയിരുന്നത്. എന്നാൽ അത് കുറവാണെന്നും പുതിയ വേതന നിരക്ക് അനുവദിച്ചു നൽകണമെന്ന ആവശ്യത്തിൽ ഫെഫ്ക്ക ഉറച്ചു നിൽക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക