നാല് പതിറ്റാണ്ടുകൾക്ക് ശേഷം സംവിധാനരംഗത്തേക്ക് വീണ്ടും ചുവടുറപ്പിക്കാനൊരുങ്ങി നടി ഷീല. ഇതിനു മുൻപ് യക്ഷഗാനം, ശിഖരങ്ങൾ എന്നീ ചിത്രങ്ങൾ ഷീല സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടു സിനിമകളിലും ഷീല തന്നെയായിരുന്നു നായിക. പുതിയ ചിത്രം ഒരു കുടുംബകഥയാകുമെന്നാണ് സൂചനകൾ. താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഷീലയുടെ തിരക്കഥയില്‍ മകന് വിഷ്ണു സംവിധായകനാവുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രോജക്ടിനെ കുറിച്ചുള്ള വാര്‍ത്തകളൊന്നും ഉണ്ടായില്ല.
1962-ല്‍ പുറത്തിറങ്ങിയ ഭാഗ്യജാതകത്തിലൂടെയാണ് ഷീല അഭിനയരംഗത്തേയ്ക്ക് എത്തിയത്. അതിനുശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി മാറുകയായിരുന്നു അവർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക