മിനിലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. മലപ്പുറത്താണ് സംഭവം. പാലത്തിങ്ങൽ പാലത്തിലേക്ക് മിനിലോറി പാഞ്ഞു കയറുകയും ഡ്രൈവറായ ബാദുഷ മരിക്കുകയുമായിരുന്നു. ചെമ്മാട് ഭാഗത്തു നിന്ന് കല്ലുമായി വന്നതാണ് നിസാൻ മിനിലോറി.ലോറിയിലെ ക്ളീനറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാദുഷയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക