നീണ്ട ഇടവേളയ്ക്കു ശേഷം ബിജുമേനോനും മഞ്ജു വാര്യരും വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യരാണ്. ഫെയ്സ്ബുക്കിലൂടെയാണ് താൻ സംവിധാന രംഗത്തേക്ക് കടക്കുന്ന വിവരം മധു അറിയിച്ചത്.
“ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. Mohandas Damodaran നിർമ്മിച്ച് Pramod Mohan ന്റെ രചനയിൽ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
🙏🙏🙏😊😊😊” മധു ഫെയ്സ്ബുക്കിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക