കണ്ണൂർ: കണ്ണൂരിൽ കള്ളവോട്ട് നടന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്ഥിതീകരിച്ചു. പാമ്പുരുത്തിയിൽ പന്ത്രണ്ടും ധർമ്മടത്ത് ഒരാളുമാണ് കള്ളവോട്ട് ചെയ്തത്. ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാൻ നിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു.
ഒമ്പത് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനുമെതിരെ കേസെടുക്കാനാണ് നിർദേശം. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും ശുപാർശ നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക