പെരിന്തല്‍മണ്ണ: മാമ്പഴം പഴുപ്പിക്കാന്‍ മാരകരാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കൂടുതൽ അളവില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ മാമ്പഴങ്ങൾ പിടികൂടി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘംമാണ് പരിശോധന നടത്തിയത്. ആരോഗ്യവകുപ്പ് നടത്തിയ പിരശോധനയില്‍ ജുമാ മസ്ജിദിന് സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുള്ളില്‍ നിന്നാണ് മൂന്നു ബാഗുകളിലായി സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ നിറച്ച മാമ്പഴം പിടികൂടിയത്.
മാമ്പഴംസൂക്ഷിച്ച സ്ഥലത്ത് നിന്നും നഗരസഭാ ശുചിത്വ വിഭാഗം ജീവനക്കാര്‍ ലോറിയിലേക്ക് കയറ്റുന്നതിനിടയില്‍ ജീവനക്കാര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടതായി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പറയുന്നു. ഇതിനെ തുടർന്ന് ജില്ലയില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക