കാസര്‍കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്തും. എല്‍ഡിഎഫ് 42 കള്ളവോട്ട് കൂടി ചെയ്തതായി യുഡിഎഫിന്റെ മുഖ്യതിരഞ്ഞെടുപ്പ് ഏജന്റ് കെ.സുരേന്ദ്രന് കഴിഞ്ഞ ദിവസം എഡിഎമ്മിനു പരാതി നല്‍കിയിരുന്നു. ഇതുവരെ 242 കള്ളവോട്ടിനെക്കുറിച്ചുള്ള പരാതികളാണു യുഡിഎഫ് നല്‍കിയത്.
കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരി,പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക. കല്യാശ്ശേരിയിലെ 19,69,70 നമ്പർ ബൂത്തുകളിലും പയ്യന്നൂരിലെ 48ാം മത് ബൂത്തിലുമാണ് റീപോളിംഗ് നടത്തുന്നത്. റീപോളിംഗ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രഖ്യാപനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക