പൃഥ്വിരാജ് സുകുമാരൻ – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചലച്ചിത്രം സർവ്വകാല റെക്കോർഡിലേക്ക്. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി 200 കോടി ക്ലബ്ബിൽ കയറുന്ന ചലച്ചിത്രം എന്ന റെക്കോർഡാണ് ലൂസിഫർ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാൽ തന്നെ നായകനായ പുലിമുരുകനാണ് ഇതിനു മുൻപ് 150 കോടി കളക്ട് ചെയ്ത ചിത്രം. ഈ റെക്കോർഡാണ് ലൂസിഫർ ഇപ്പോൾ മറികടന്നിരിക്കുന്നത്. വെറും 8 ദിനങ്ങൾ കൊണ്ടാണ് ലൂസിഫർ 100 കോടി കബ്ബിൽ കയറിപ്പറ്റിയത്. മലയാളത്തിലെ ഏറ്റവും വേഗതയേറിയ ബോക്സ് ഓഫീസ് വിജയമായിരുന്നു ഇത്.
ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്.ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നും മാത്രം ആദ്യ ദിനം ലഭിച്ചത് 12 കോടിയായിരുന്നു.
മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിര്‍മ്മിച്ചത്.
ബോളിവുഡ് താരം വിവേക് ഒബ്റോയി,ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, ഫാസില്‍, മഞ്ജുവാര്യര്‍,മംമ്ത, ജോണ്‍ വിജയ് തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്.’
ലൂസിഫറിന്റെ വിജയത്തിന്റെ ആഘോഷമടങ്ങും മുൻപ് തന്നെ രണ്ടാം ഭാഗത്തിന്റെ ചില സൂചനകൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക