കണ്ണൂര്‍ : സിപിഎം- മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പാമ്പുരുത്തിയില്‍ ലീഗ് പ്രവര്‍ത്തകരുടെ വീട്ടില്‍ വോട്ട് ചോദിക്കാനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ശ്രീമതിയെ തടഞ്ഞെന്നാരോപിച്ചായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും നടന്നത്. ലീഗിന് സ്വാധീനം ഉള്ള മേഖലയിലാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയും ചെയിതു. അതേസമയം, ഇനിയും ഒരോ വീട്ടിലും കേറി നേരിട്ട് വോട്ട് ചോദിക്കുമെന്ന് പി.കെ.ശ്രീമതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക