മണാലി: മണാലി സോളാങ് വാലിയില്‍ പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ട് വിനോദസഞ്ചാരി മരിച്ചു. പഞ്ചാബ് സ്വദേശിയായ അമന്‍ദീപ് സിങ് സ്വോതി(24)യാണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് പൈലറ്റിന് ഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതോടെ ഇരുവരും താഴേക്ക് വീഴുകയായിരുന്നു.
പൈലറ്റ് ഗുരുതര പരിക്കുകളോടെ ആശുത്രിയിൽ ചികിത്സയിലാണ്. പ്രാദേശിക പാരാഗ്ലൈഡിങ് ഇന്സ്ട്രക്ടറാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം യുവാവിന്റെ മൃതദേഹം വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക