പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിൽ നിന്നും ഇനി വിമാനടിക്കറ്റും ബുക്ക് ചെയ്യാം. ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമായ ക്ലിയർട്രിപ്പുമായി സഹകരിച്ചാണ് ആമസോൺ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര വിമാനടിക്കറ്റുകളാകും ആദ്യഘട്ടത്തിൽ ഇതിലൂടെ ബുക്ക് ചെയ്യാൻ സാധിക്കുക.
ആമസോൺ വഴി ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ അതിനു അധിക ചാർജ് ഈടാക്കുകയില്ല. എയർലൈൻ ക്യാൻസലേഷൻ ചാർജ് മാത്രം ഉപഭോക്താവ് നൽകിയാൽ മതിയാകും. ആമസോൺ മൊബൈൽ ആപ്പിലോ വെബ്സൈറ്റിലോ ആമസോൺ പേ പേജിൽ കാണുന്ന വിമാനത്തിന്റെ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ടിക്കറ്റ് ബുക്കിങ് സേവനം ലഭ്യമാകും. ക്യാഷ്ബാക്ക് ഉൾപ്പടെയുള്ള പല ഓഫറുകളും വ്യോമഗതാഗത സേവനവുമായി ബന്ധപ്പെട്ട് ആമസോൺ ഒരുക്കിയിട്ടുണ്ട്.
പ്രൈം കസ്റ്റമേഴ്സിന് 800 രൂപാ മുതൽ 2000 രൂപാ വരെയും അല്ലാത്തവർക്ക് 400 മുതൽ 1600 രൂപാവരെയുമാണ് ക്യാഷ് ബാക്ക് ഓഫർ. മെയ് അവസാനം വരെ ഈ ഓഫർ നിലവിലുണ്ടായിരിക്കും.
എയർ ഇന്ത്യ, സ്പേസ്ജെറ്റ്, ഗോ എയർ, എയർ ഏഷ്യ, വിസ്താര എന്നീ എയർലൈനുകളുടെ ടിക്കറ്റുകൾ ആമസോണിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. നിലവിൽ ആമസോണിന് 15 കോടിയിലധികം റെജിസ്റ്റേർഡ് ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക