കോട്ടയത്തു പോലീസ് കസ്റ്റഡിയിലെടുത്തയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മണ്ണാർക്കാട് സ്വദേശി നവാസാണ് പോലീസ് സ്റ്റേഷനിലുള്ളിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ചത്. മദ്യപിച്ച് വീട്ടിലുള്ളവരെ അക്രമിച്ചതിനെ തുടര്‍ന്ന് പ്രൊട്ടക്ടീവ് കസ്റ്റഡി എന്ന നിലയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാളെ പോലീസ്കസ്റ്റഡിയിലെടുത്തത് . കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നതിനു തൊട്ടു മുൻപാണ് മരണം.
കസ്റ്റഡി മരണം നടന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഡിജിപി നിര്‍ദ്ദേശം നല്കി. എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക