തന്റെ അന്പത്തിയൊമ്പതാം ജന്മദിനത്തിൽ ആരാധകർക്കായി സമ്മാനമൊരുക്കി നടൻ മോഹൻലാൽ. നാല്പത് വർഷം നീണ്ട തന്റെ സിനിമാ ജീവിതം മുഖരാഗം എന്ന പുസ്തകത്തിലൂടെ ആരാധകരിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് താരം. ഭാനുപ്രകാശാണ് പുസ്തകം രചിച്ചിരിക്കുന്നത്. 2020 ൽ പുസ്തകം വായനക്കാരിലേക്കെത്തുമെന്നാണ് മോഹൻലാൽ അറിയിച്ചത്.
മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
‘മുഖരാഗം’ എന്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്. 2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.
https://www.facebook.com/ActorMohanlal/photos/a.367995736589462/2241880429200974/?type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക