‘തൃശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂർ തരണം, തൃശൂർ ഞാനിങ്ങെടുക്കുവാ..’; പ്രചാരണകാലത്ത് കേരളത്തിൽ വൈറലായ ഡയലോഗ് പറഞ്ഞത് സുരേഷ് ഗോപിയാണയിരുന്നു. എന്നാൽ ഇപ്പോളിതാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സുരേഷ് ഗോപിയുടെ എതിർ സ്ഥാനാർഥി ടി എന്‍ പ്രതാപന് അതേ നാണയത്തിൽ തന്നെ തിരിച്ചും ട്രോളിയിരിക്കുകയാണ്. ‘ അങ്ങനെ തൃശൂരിനെ ആർക്കും എടുക്കാൻ കൊടുക്കില്ല. തൃശൂർ തൃശൂർക്കാർക്കുള്ളത്. തൃശൂരെന്നും ജനങ്ങൾക്ക് ഇഷ്ടമുള്ളവരുടെ കയ്യിലാണ്..’ എന്ന മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പ്രതാപൻ പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രചാരണ രംഗങ്ങലും ഏറെ ജനശ്രദ്ധ നേടിയിരുന്നു ഇപ്പോഴിതാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യു ഡി എഫ് സ്ഥാനാർഥി ടി എന്‍ പ്രതാപന് 93706 വോട്ടുകൾക്കാണ് തൃശൂരിൽ വിജയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക