ന്യൂഡല്‍ഹി: വയനാട്ടിലെ ജനങ്ങള്‍ക്കു വീണ്ടും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും നന്ദി അറിയിക്കുന്നെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നെന്നും രാഹുല്‍ കുറിച്ചു.
I accept the verdict of the people of India 🇮🇳
Congratulations to the winners, Mr Modi & the NDA.
Thank you to the people of Wayanad for electing me as your MP.
Thank you also to the people of Amethi.
Thank you Congress workers & leaders for your hard work in this campaign.
— Rahul Gandhi (@RahulGandhi) May 23, 2019
രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. വിജയിച്ച എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങള്‍. നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു. എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാന്‍ നന്ദി അറിയിക്കുന്നു എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക