ഇന്ത്യൻ പ്രധാനമന്ത്രിയായി ശ്രീ നരേന്ദ്രമോദി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ബിജെപി അധ്യക്ഷൻ അമിത് ഷാ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ മോദിയോടൊപ്പം വ്യാഴാഴ്ച് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
കേന്ദ്രമന്ത്രിസഭയിൽ രണ്ടാം സ്ഥാനത്ത് രാജ്നാഥ് സിംഗ് തന്നെ തുടരുമെന്നാണ് സൂചനകൾ, സുഷമ സ്വരാജ്, നിതിൻ ഗഡ്കരി തുടങ്ങിയവരും മന്ത്രിസഭയിലുണ്ടാകും.
അതേസമയം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന മോദിക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷായിരിക്കുമെന്നും സൂചനകളുണ്ട്. ലോക്സഭാ അംഗങ്ങളിൽ ഏറ്റവും സീനിയോറിറ്റി ഉള്ളയാളാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടത്. കഴിഞ്ഞ സഭയിൽ കർണാടകയിൽ നിന്നുള്ള മുനിയപ്പയായിരുന്നു മുതിർന്ന അംഗം. ഇത്തവണ മുനിയപ്പ വിജയിക്കാത്തതിനാൽ പ്രോടെം സ്പീക്കറാകാനുള്ള സാധ്യത കൊടിക്കുന്നിൽ സുരേഷിനാണ്. അങ്ങനെയായാൽ മോദിക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുക കൊടിക്കുന്നിലാകും. ആറ് തവണ ലോക്സഭാ അംഗമായിട്ടുള്ളയാളാണ് കൊടിക്കുന്നിൽ സുരേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക