ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട ദയനീയ പരാജയത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കുന്നു എന്ന തീരുമാനത്തിലുറച്ച് രാഹുൽ ഗാന്ധി. നെഹ്റു കുടുംബത്തിൽ നിന്നും ഇനി പ്രസിഡണ്ട് വേണ്ട എന്ന തീരുമാനത്തെ കോൺഗ്രസ് പ്രവർത്തകസമിതി തള്ളിയെങ്കിലും സഹോദരി പ്രിയങ്ക ഗാന്ധി രാഹുലിന്റെ തീരുമാനത്തെ പിന്തുണച്ചു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം അധ്യക്ഷനായി മറ്റൊരാളെ തിരഞ്ഞെടുക്കാൻ പാർട്ടിക്ക് സമയം നൽകണമെന്നും സഹോദരനോട് പ്രിയങ്ക ആവശ്യപ്പെട്ടു എന്നാണ് സൂചനകൾ.
അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയാണെന്നും സാധാരണ കോൺഗ്രസ് പ്രവർത്തകനായി പാർട്ടിയിൽ പ്രവർത്തിക്കാനാണ് താത്പര്യമെന്നും രാഹുൽ അറിയിച്ചപ്പോൾ പ്രിയങ്കയെ അധ്യക്ഷയാക്കാനായിരുന്നു പ്രവർത്തക സമിതിയുടെ നിർദ്ദേശം. എന്നാൽ തന്റെ സഹോദരിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും നെഹ്റു കുടുംബത്തിൽ നിന്ന് തന്നെ അധ്യക്ഷൻ വേണമെന്ന് നിർബന്ധമില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക