കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന അമേഠിയിൽ നേടിയ അട്ടിമറി വിജയം കുടുംബത്തോടൊപ്പം ആഘോഷിച്ച് സ്മൃതി ഇറാനി. ഭർത്താവ് സുബിൻ ഇറാനി, മക്കളായ സോയി, ഷനല്ല എന്നിവർ ചേർന്ന് നിൽക്കുന്ന ചിത്രമാണ് സ്മൃതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ സ്മൃതിയുടെ മറ്റൊരു മകനായ സൊഹാർ ഇറാനി ഉണ്ടായിരുന്നില്ല. ‘ഈ ചിരിയാണ് എന്റെ ജീവിതത്തിന് വെളിച്ചം പകരുന്നത്’ എന്ന അടിക്കുറിപ്പോടു കൂടിയാണ് സ്മൃതി ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയിൽ 42 വർഷങ്ങൾക്ക് ശേഷമാണ് സ്മൃതിയിലൂടെ ബിജെപി കൊടിനാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക