ബോളിവുഡ് താരസുന്ദരി കത്രീന കൈഫിന് ഫ്ലോറൽ പ്രിന്റുകളോട് അൽപ്പം ഇഷ്ടം കൂടി വരികയാണ്. അടുത്തിടെ താരം പങ്കെടുത്ത മിക്ക ചടങ്ങുകളിലും ഫ്ലോറൽ ഡിസൈൻസ് ഉള്ള വസ്ത്രങ്ങളിഞ്ഞാണ് പ്രത്യക്ഷപ്പെട്ടത്. ഇതോടു കൂടി ഫാഷൻ ലോകത്ത് കത്രീനയുടെ ഈ പൂക്കളോടുള്ള പ്രണയം സംസാരവിഷയമായിരിക്കുകയാണ്.
സൽമാൻ ഖാനോടൊപ്പം അഭിനയിക്കുന്ന ഭാരത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ ഉടനീളം കത്രീന ഫ്ലോറൽ പ്രിന്റഡ് വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സബ്യസാചിയുടെ ഡിസൈനർ സാരിയിലാണ് കത്രീനയെത്തിയത്. ബ്ലഷ് പിങ്ക് നിറത്തിലുള്ള ഫ്ളോറൽ പ്രിന്റഡ് സാരിയ്ക്ക് ഒപ്പം ചേർച്ചയുള്ള ഫുൾ സ്ലീവ് ബ്ലൗസ് അണിഞ്ഞാണ് കത്രീന എത്തിയത്. താനിയ ഗാവ്റിയായിരുന്നു കത്രീനയുടെ സ്റ്റൈലിസ്റ്റ്.
സാരിയ്ക്ക് ഒപ്പം കത്രീന ബംഗാൾ ടൈഗർ മോട്ടിഫ് ബെൽറ്റും ഡിസൈനർ ഇയർ റിംഗും അണിഞ്ഞിരുന്നു. നൂഡ് ആൻഡ് സ്മോക്കി മേക്കപ്പിലായിരുന്നു താരം. മുൻപ് കത്രീനയുടെ ഗൗരി – നൈനിക ഡിസൈനിലുള്ള ഫ്ളോറൽ പ്രിന്റഡ് ഗൗണും ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക