രാവിലെ എഴുന്നേറ്റ് നടക്കാൻ മടിയുള്ളവരാണ് മിക്കവരും. എന്നാൽ നടക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെനല്ലതാണ്. ചിലർ വളരെ പതുക്കെയാകും നടക്കുക, മറ്റ് ചിലർ വളരെ വേഗത്തിലും. വളരെ വേഗത്തിൽ നടക്കുന്ന ആളുകൾക്ക് കൂടുതൽ കാലം ജീവിക്കാൻ സാധിക്കുമെന്ന് പഠനം തെളിയിച്ചിരിക്കുകയാണ്. യുകെയിലെ എൻഐഎച്ച്ആർ ലെയ്സെസ്റ്റർ ബയോമെഡിക്കൽ റിസർച്ച് സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
474,919 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കാര്യം കണ്ടെത്തിയിരിക്കുന്നത്. ഭാരക്കുറവുള്ള ചില ആളുകൾ വളരെ പതുക്കെയാകും നടക്കുക. അങ്ങനെയുള്ളവർക്ക് ഏറ്റവും കുറഞ്ഞ ജീവിത ദൈർഘ്യമായിരിക്കാമെന്നും (പുരുഷൻമാർക്ക് 64 വയസും സ്ത്രീകളിൽ 72 വയസും) പഠനത്തിൽ പറയുന്നു. വളരെ വേഗത്തിലുള്ള നടത്തവും ജീവിത ദൈർഘ്യവും ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.
വേഗത്തിൽ നടക്കുന്നത് ഉയർന്ന ജീവിത ദൈർഘ്യം നൽകുമെന്ന് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാതാക്കുകയും ചെയ്യുമെന്ന് യുകെയിലെ ലീസെസ്റ്ററിന്റെ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ടോം യെറ്റ്സ് പറയുന്നത്. മായോ ക്ലീനിക്ക് പ്രൊസീഡിങ്ങിസിൽ പഠനം പ്രസിദ്ധീകരിച്ചു. വളരെ വേഗത്തിൽ നടക്കുന്നവരെ അപേക്ഷിച്ച് പതുക്കെ നടക്കുന്ന ആളുകൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് ടോം പറയുന്നത്.
കൂടാതെ ദിവസവും ഒരു മണിക്കൂർ നടക്കുന്നത് അനാവശ്യമായ 5 മുതൽ 7 കിലോവരെയുള്ള ഭാരം കുറയ്ക്കാനും സഹായിക്കും. രക്തസമ്മർദ്ദം, ഹൃദ്രോഗം ,മാനസിക സമ്മർദ്ദം ഇല്ലാതാക്കാനും, പേശികളെ വേദന കുറയ്ക്കുന്നതും നടക്കുന്നതുകൊണ്ട് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക