യു എ ഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ആറു ദിവസമാണ് അവധി. ജൂൺ രണ്ടു മുതൽ ഒരാഴ്ച കാലത്തേക്കാണ് അവധി. ഇന്നലെ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് യു എ ഇ അവധി പ്രഖ്യാപിച്ചത്.
അവധിക്ക് ശേഷം സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിക്കുക ജൂൺ ഏഴിനാണ്. മെയ് 31 ലെ വെള്ളിയാഴ്ചയിലെയും ജൂൺ 1 ശനിയാഴ്ചയിലെയും വാരാന്ത്യ അവധികൾ കൂടി കണക്കിലെടുക്കുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആകെ മൊത്തം 9 ദിവസങ്ങൾ അവധി ലഭിക്കും. സ്വകാര്യ മേഖലയ്ക്കും ഇത്തവണ നീണ്ട പെരുന്നാൾ അവധി ലഭിച്ചേക്കുമെന്നാണ് സൂചന.
റമദാൻ 29 മുതൽ ശവ്വാൽ 3 വരെയായിരിക്കും അവധി. റമദാനിൽ 30 ദിവസം ലഭിക്കുകയാണെങ്കിൽ 5 ദിവസം അവധി ലഭിക്കും. റമദാനിൽ 29 ദിവസം മാത്രമേ ഉള്ളൂവെങ്കിൽ അവധിയുടെ എണ്ണം 4 ആയി കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക