ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കവേ ബിജെപി ഡല്‍ഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പേജുകളില്‍ ബിജെപി എന്ന് മാറ്റി പകരം ബീഫ് എന്നും ബീഫ് വിഭവങ്ങളുടെ റസിപ്പീകളുമാണ് ഹാക്കര്‍മാര്‍ ഉള്‍പ്പെടുത്തിയത്.
സന്ദേശത്തില്‍ പറയുന്നത് ഹാക്ക് ചെയ്തത് ‘Shadow_V1P3R’ എന്നാണ്. പിന്നീട് ഹാക്ക് ചെയ്യപ്പെട്ട സൈറ്റ് തിരിച്ചെടുത്ത് ശരിയാക്കിയിട്ടുണ്ട്.
ഹോം പേജിലെ നാവിഗേഷനില്‍ ബിജെപി എന്ന് മാറ്റി ബീഫ് എന്ന് ആഡ് ചെയ്തു. ‘എബൗട്ട് ബിജെപി’ എന്നത് ‘എബൗട്ട് ബീഫ്’ എന്നാക്കി മാറ്റി. മാത്രമല്ല, ‘ബിജെപി ഹിസ്റ്ററി’ എന്നത് ‘ബീഫ് ഹിസ്റ്ററി’ എന്നാക്കി മാറ്റി. എന്നാല്‍ ഹോം പേജിലെ ഉള്ളടക്കങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക