മുംബൈ: ബാങ്ക് അക്കൗണ്ട് തുടങ്ങാനും ബാങ്കിലെ മറ്റ് തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി ആധാര്‍ സ്വീകരിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തിരിച്ചറിയല്‍ രേഖകളുടെ പുതുക്കിയ പട്ടികയിലാണ് ഇടപാടുകാരുടെ സമ്മതത്തോടെ ആധാര്‍ സ്വീകരിക്കാമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്.
ആധാര്‍ നമ്പർ ഓണ്‍ലൈന്‍ വെരിഫിക്കേഷന് രീതിയിലോ അല്ലാതെയോ കെവൈസി (know your customer) രേഖയായി ഉപയോഗിക്കാം.സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങളോ സബ്സിഡിയോ സ്വീകരിക്കാത്ത അക്കൗണ്ട് ആണെങ്കില്‍ ആധാര്‍ നമ്പര്‍ ബാങ്ക് സൂക്ഷിച്ചുവയ്ക്കരുതെന്നും നിര്‍ദേശമുണ്ട്. ബാങ്ക് അക്കൗണ്ട് തുറക്കാനും മൊബൈല്‍ ഫോണ്‍ കണക്ഷന് എടുക്കാനും ഉപയോക്താവിന്റെ സമ്മതത്തോടെ ആധാര്‍ നമ്ബര്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരിയില്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക