ദില്ലി: പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് ചേരും. രാഷ്ട്രപതിക്ക് കൈമാറിയ മന്ത്രിമാരുടെ വകുപ്പു വിഭജനം ക്യാബിനറ്റ് സെക്രട്ടറിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഭരണതലത്തിലേക്ക് വന്ന അമിത് ഷായ്ക്ക് ആഭ്യന്തരമാണ് ലഭിച്ചത്. മുന്മന്ത്രിസഭയില് പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്ന നിര്‍മ്മല സീതാരാന്‍ ഇത്തവണ ധനകാര്യ വകുപ്പാണ് ലഭിച്ചത്. രാജ്നാഥ് സിംഗാണ പുതിയ പ്രതിരോധ മന്ത്രി. സുഷമ സ്വരാജ് കൈകാര്യം ചെയ്തിരുന്ന വിദേശകാര്യ വകുപ്പ് മുന്‍വിദേശ കാര്യ സെക്രട്ടറിയായിരുന്ന എസ് ജയശങ്കറിന് ലഭിച്ചു. നിതിന്‍ ഗഡ്കരിക്ക് ഗതാഗത വകുപ്പാണ് നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് മന്ത്രി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി മുരളീധരന് വിദേശകാര്യ, പാര്‍ലമെന്ററി വകുപ്പുകളില്‍ സഹമന്ത്രിയാവും.
മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ
അമിത്ഷാ – ആഭ്യന്തരം
നിര്‍മ്മല സീതാരാമന് – ധനകാര്യം
നിതിന്‍ ഗഡ്കരി – ഗതാഗതം
രാജ്നാഥ് സിംഗ് – പ്രതിരോധം
എസ് ജയശങ്കര്‍ – വിദേശകാര്യം
വി .മുരളീധരന് – പാര്‍ലമെന്ററി, വിദേശകാര്യ വകുപ്പുകളില്‍ സഹമന്ത്രി
സ്മൃതി ഇറാനി – വനിതാക്ഷേമം – ടെക്സ്റ്റൈല്‍സ് വകുപ്പ്
കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസേഴ്സ് – സദാനന്ദ ഗൗഡ
ഭക്ഷ്യം,പൊതുവിതരണം – രാംവിലാസ് പാസ്വാന്
കൃഷി – നരേന്ദ്രസിംഗ് തോമര്‍
നിയമം – രവിശങ്കര്‍ പ്രസാദ്
മോദി 2.0 ടീം ഇങ്ങനെ
നരേന്ദ്രമോദി (പ്രധാനമന്ത്രി)
രാജ്നാഥ് സിംഗ്
അമിത് ഷാ
നിതിന്‍ ഗഡ്കരി
പി വി സദാനന്ദഗൗഡ
നിര്‍മ്മല സീതാരാമന്
രാം വിലാസ് പസ്വാന്
നരേന്ദ്ര സിംഗ് തോമര്‍
രവിശങ്കര്‍ പ്രസാദ്
ഹര്‍സിമ്രത് കൗര്‍ ബാദല്‍
തവര്‍ ചന്ദ് ഗെലോട്ട്
എസ് ജയശങ്കര്‍
രമേശ് പൊഖ്റിയാല് നിശാങ്ക് (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
അര്ജുന് മുണ്ട
സ്മൃതി ഇറാനി
ഹര്ഷവര്ദ്ധന്
പ്രകാശ് ജാവദേക്കര്‍
പീയുഷ് ഗോയല്‍
ധര്‍മേന്ദ്ര പ്രധാന്
പ്രഹ്ളാദ് ജോഷി
മഹേന്ദ്ര നാഥ് പാണ്ഡെ
എ ജി സാവന്ത്
ഗിരിരാജ് സിംഗ്
ഗജേന്ദ്ര സിംഗ് ഷെഖാവത്
സന്തോഷ് കുമാര്‍ ഗാംഗ്വര്
റാവു ഇന്ദര്‍ജീത് സിംഗ്
ശ്രീപദ് നായിക്
ജിതേന്ദ്ര സിംഗ്
മുക്താര്‍ അബ്ബാസ് നഖ്വി
പ്രഹ്ളാദ് ജോഷി (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
മഹേന്ദ്രനാഥ് പാണ്ഡെ
എ ജി സാവന്ത്
കിരണ്‍ റിജ്ജു
പ്രഹ്ളാദ് സിംഗ് പട്ടേല്‍
രാജ് കുമാര്‍ സിംഗ്
ഹര്‍ദീപ് സിംഗ് പുരി
മന്‍സുഖ് എല്‍ മാണ്ഡവ്യ
ഫഗ്ഗന്‍സിംഗ് കുലസ്തെ
അശ്വിനി കുമാര്‍ ചൗബെ
അര്ജുന് റാം മേഘ്വാള്
വി കെ സിംഗ്
കൃഷന് പാല് ഗുര്‍ജര്‍
ദാന്‍വെ റാവു സാഹെബ് ദാദാറാവു
ജി കിഷന് റെഡ്ഡി
പുരുഷോത്തം രുപാല
രാംദാസ് അഠാവ്ലെ
നിരഞ്ജന് ജ്യോതി
ബബുല്‍ സുപ്രിയോ
സഞ്ജീവ് കുമാര്‍ ബല്യാന്‍
ധോത്രെ സഞ്ജയ് ശാംറാവു
അനുരാഗ് സിംഗ് ഠാക്കൂര്‍
അംഗാദി സുരേഷ് ചന്നബാസപ്പ (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
നിത്യാനന്ദ് റായി
രത്തന്‍ ലാല്‍ കട്ടാരിയ (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
വി മുരളീധരന്
രേണുക സിംഗ്
സോം പര്‍കാശ് (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
രാമേശ്വര്‍ തേലി (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
പ്രതാപ് ചന്ദ്ര സാരംഗി
കൈലാശ് ചൗധുരി (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
ദേബശ്രീ ചൗധുരി (കേന്ദ്രമന്ത്രിപദത്തില്‍ ആദ്യം)
സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മുമ്ബാണ് അമിത് ഷാ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന സ്ഥിരീകരണം പുറത്തു വന്നത്. ഇതിന് മുമ്ബ് അത്തരം വാര്‍ത്തകള്‍ ബിജെപി കേന്ദ്രങ്ങളാരും സ്ഥിരീകരിച്ചിരുന്നില്ല.
സുഷമാ സ്വരാജ്, രാജ്യവര്‍ധന്‍ റാത്തോഡ്, സുരേഷ് പ്രഭു, മനേക ഗാന്ധി, ജെ പി നദ്ദ, ജയന്ത് സിന്‍ഹ എന്നീ വലിയ പേരുകള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍, മുന്‍ വിദേശകാര്യസെക്രട്ടറി എസ് ജയശങ്കര്‍ കേന്ദ്രമന്ത്രിസഭയിലെത്തിയത് ‘സര്‍പ്രൈസ് എന്‍ട്രി’ തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക