കേരളത്തിൽ പച്ചക്കറി വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കുറച്ച് ദിവസങ്ങളോടെയാണ് പച്ചക്കറിവില വർധിക്കാൻ തുടങ്ങിയത്. വില വര്‍ധന കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ചുട്ടുപൊള്ളുന്ന വെയിൽ കൃഷിയിടങ്ങളെ വലിയതോതിലാണ് ബാധിച്ചിരിക്കുന്നത്, അതുകൊണ്ടുതന്നെ പച്ചക്കറിയുടെ ലഭ്യതയും കുറയുന്നു.
തക്കാളി, ബീന്‍സ്, കാരറ്റ്, പച്ചമുളക്, ചെറിയ ഉള്ളി തുടങ്ങിയവയ്ക്ക് വില ഇരട്ടിയിലേറെ വര്‍ധിച്ചു. മറ്റ് പച്ചക്കറികളുടെ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ 80 രൂപയാണ് വില. 20 രൂപയായിരുന്ന തക്കാളിക്ക് 50 രൂപയായി. 30 രൂപയുണ്ടായിരുന്ന പച്ചമുളകിന് 70 രൂപയാണ് ഇപ്പോള്‍ വിപണിയില്‍. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക