ഭോപ്പാല്‍: മധ്യപ്രദേശില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് 12 വയസുകാരന് മരിച്ചു. മധ്യപ്രദേശിലെ ദാര്‍ ജില്ലയിലെ ലിക്കേദി ഗ്രാമത്തിലാണ് സംഭവം നടന്നത്. ലകാന്‍ എന്ന കുട്ടിയാണ് മരിച്ചത്. ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ ഉപയോഗിക്കവെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക