കണ്ണൂര്‍: ഇരിട്ടിക്കടുത്ത് ബാരാ പുഴയില്‍ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പുഴയില്‍ കുളിക്കാനിറങ്ങിയ വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി (19), ഉളിക്കല്‍ സ്വദേശി എമില്‍ സെബാന് (19) എന്നിവരാണ് മുങ്ങി മരിച്ചത്. നാല് വിദ്യാര്‍ഥികളാണ് പുഴയില്‍ ഇറങ്ങുന്നതിനിടെ കയത്തില്‍പ്പെടുകയായിരുന്നു. ഇവരില്‍ രണ്ടു പേരെ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക