ടൊയോട്ട – മാരുതി കൂട്ടുകെട്ടില്‍ നിന്നുള്ള ആദ്യ കാര്‍, ഗ്ലാന്‍സ ഹാച്ച്ബാക്ക് വിപണിയില്‍ പുറത്തിറങ്ങി. 7.22 ലക്ഷം രൂപയാണ് ടൊയോട്ട ഗ്ലാന്‍സയുടെ പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന ഗ്ലാന്‍സ മോഡല്‍ 8.90 ലക്ഷം രൂപയ്ക്ക് ഷോറൂമുകളിലെത്തും. ആഗോള തലത്തില്‍ സുസുക്കിയും ടൊയോട്ടയും ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ മാരുതിയും ടൊയോട്ടയും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യയില്‍ ഇരു കമ്പനികളും കാറുകള്‍ തമ്മില്‍ കൈമാറി റീബാഡ്ജ് ചെയ്ത് അവതരിപ്പിക്കും. ഈ ധാരണ പ്രകാരം വില്‍പ്പനയ്ക്ക് വന്നിരിക്കുന്ന പുതിയ ഗ്ലാന്‍സ, ടൊയോട്ട ലേബലൊട്ടിച്ച ബലെനോ കാറാണ്. ബലെനോയിലെ സീറ്റ, ആല്‍ഫ വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി ജി വി മോഡലുകള്‍ ടൊയോട്ട ഗ്ലാന്‍സയില്‍ അണിനിരക്കും.
പുതിയ പ്രീമിയം ഹാച്ച്ബാക്കിന് ഡീസല്‍ പതിപ്പ് വേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. ബലെനോയിലെ രണ്ടു പെട്രോള്‍ എഞ്ചിനുകളും ഗ്ലാന്‍സ പങ്കിടും. പ്രാരംഭ ഗ്ലാന്‍സ ജി മോഡലില്‍ മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജിയുള്ള 1.2 ലിറ്റര്‍ K12N പെട്രോള്‍ എഞ്ചിനാണ് ഒരുങ്ങുന്നത്. 89 bhp കരുത്തും 113 Nm trouque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്.
ഉയര്‍ന്ന ഗ്ലാന്‍സ വി മോഡലില്‍ 1.2 ലിറ്റര്‍ K12M എഞ്ചിന് തുടിക്കും. 82 bhp കരുത്തും 113 Nm torque ഉം പരമാവധി കുറിക്കാന്‍ എഞ്ചിന് പ്രാപ്തമാണ്. ഇതേസമയം, മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജിയുടെ പിന്തുണ 1.2 ലിറ്റര്‍ K12M എഞ്ചിന് പതിപ്പിനില്ല.
അഞ്ചു സ്പീഡ് മാനുവല്‍, ഏഴു സ്റ്റെപ്പ് സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഗ്ലാന്‍സ മോഡലുകളില്‍ തിരഞ്ഞെടുക്കാം. മാനുവല്‍ വി മോഡലിന് 21.01 കിലോമീറ്ററാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജിയുള്ള മാനുവല്‍ ജി മോഡല്‍ 23.87 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക