പാരീസ്: ഡൊമനിക് തീമിനെകീഴ്പ്പെടുത്തി ഫ്രഞ്ച് ഓപ്പണ്‍ കിരീടം റാഫേല്‍ നദാല്‍ നിലനിര്‍ത്തി. നദാലിന്റെ 12-ാം ഫ്രഞ്ച് കിരീടവും 18-ാം ഗ്രാന്സ്ലാമുമാണിത്. സ്കോർ (6-3, 5-7, 6-1, 6-1). രണ്ട് ഗ്രാന്‍സ്ലാമും കൂടി നേടിയാല്‍ 20 കിരീടം നേടിയ റോജര്‍ ഫെഡററുടെ റെക്കോര്‍ഡിനൊപ്പമെത്താം നദാലിന് .
സെമിയില്‍ ഫെഡററെ കീഴടക്കിയാണ് നദാല്‍ ഫൈനലില്‍ കടന്നത്.ആദ്യ ഗ്രാന്സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഓസ്ട്രിയന്‍ താരം തീമിന് ഇത്തവണയുംഅടിപതറി . കഴിഞ്ഞവര്‍ഷം തീമിനെ നേരിട്ടുസെറ്റുകളില് കീഴടക്കിയാണ് നദാല്‍ കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക