കൊച്ചി: കൊല്ലത്തുനിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് കടലിൽ മുങ്ങി. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും തീരരക്ഷാ സേന രക്ഷപ്പെടുത്തി. ഞായറാഴ്ചയായിരുന്നു സംഭവം.ആചാര്യമാതാ എന്ന ബോട്ടാണ് മുങ്ങിയത്. തീരസംരക്ഷണ സേനയുടെ നിർദേശത്തെത്തുടർന്ന് മർച്ചന്റെ വെസലാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.കൊല്ലത്തുനിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം .
പ്രതികരിക്കാൻ ഇവിടെ എഴുതുക