ചെന്നൈ: തമിഴ്നടനും, നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും നാടകകൃത്തുമായ ക്രേസി മോഹൻ (67) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വച്ച് ഹൃദയാഘാതമുണ്ടായ ക്രേസി മോഹനെ ഉടൻ കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം.
കോളേജ്തല മത്സരങ്ങളില്‍ മികച്ച നടനും കഥാകൃത്തിനുമുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ക്രേസി തീവ്സ് എന്ന നാടകം എഴുതിയതോടെയാണ് അദ്ദഹം ക്രേസി മോഹന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
നിരവധി ഹാസ്യചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ അദ്ദേഹം കെ. ബാലചന്ദറിന്റെ പൊയ്കള്‍ കുതിരൈ എന്ന ചിത്രത്തിന് സംഭാഷണം എഴുതിയാണ് അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കമല്‍ ഹാസന് നായകനായ സതി ലീലാവതി, പഞ്ചതന്തിരം, തെനാലി, മൈക്കിള്‍, മദന കാമരാജന്‍, വസൂല്‍ രാജ എം.ബി.ബി.എസ്, അപൂര്‍വ സഹോദരങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥ എഴുതിയിട്ടുണ്ട്. അവൈ ഷണ്മുഖി, തെനാലി എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക