കൊച്ചി: പട്ടിമറ്റത്തെ പാൻ ബിസ് കോർപറേഷൻ വെളിച്ചെണ്ണയെന്ന എന്ന വ്യാജേന വിറ്റിരുന്ന കൊക്കോ റോസ് ബ്ലെന്റഡ് എഡിബിൾ വെജിറ്റബിൾ ഓയിലിന്റെ ഉൽപ്പാദനവും വിതരണവും നിരോധിച്ചു. ഉൽപ്പന്നത്തിൽ 80 ശതമാനവും പാമോലിനാണെന്ന് കണ്ടത്തിയതോടെയാണ് നടപടിയെന്ന് ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമ്മീഷണർ അറിയിച്ചു. വെളിച്ചെണ്ണയുടെ വില ഈടാക്കി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതായും പരിശോധനയിൽ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക