അവേഞ്ചേഴ്സ് സീരീസിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരമാണ് ക്രിസ് ഹെംസ്വേർത്. അവേഞ്ചേഴ്സിലെ തോർ എന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനാണ് അദ്ദേഹം. ഇപ്പോഴിതാ സ്വന്തം മകൾക്ക് ഇന്ത്യ എന്ന് പേരിട്ടതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ഹെംസ്വേർത്.
ഇന്ത്യയെയും ഇവിടുത്തെ ആളുകളെയും എനിക്ക് ഒരുപാടിഷ്ടമാണ്. തന്റെ ഭാര്യ ഒരുപാട് കാലം ഇന്ത്യയില്‍ ജീവിച്ചിട്ടുണ്ട് – നടന് പറയുന്നു. അങ്ങനെയാണ് ഈ പേരിലേക്ക് എത്തുന്നത്. ഒരിക്കല്‍ സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇവിടെ എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത തരത്തിലുളള വലിയ ജനക്കൂട്ടത്തെയാണ് കണ്ടത്. അങ്ങനെയൊരു അനുഭവം ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു. സ്റ്റേഡിയത്തില്‍ ഷൂട്ടിംഗ് സമയത്ത് സംവിധായകന് കട്ട് പറയുമ്പോള്‍ ജനങ്ങളുടെ ആര്‍പ്പുവിളികള്‍ കേട്ടു. ആ സമയം ഞാനൊരു റോക്ക്സ്റ്റാറാണെന്ന് തോന്നി. ഇവിടെയുളളവര്‍ വളരെ പോസിറ്റീവാണ്. അഭിമുഖത്തില്‍ ക്രിസ് ഹെംസ്വേര്‍ത്ത് തുറന്നുപറഞ്ഞു. ഒരു അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സൂപ്പര്‍ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക