തീരദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ (ഐഎന്‍സിഒഐഎസ്) മുന്നറിയിപ്പ് നൽകി . വെള്ളിയാഴ്ച രാത്രി 11.30വരെ കാസർഗോഡ് മുതൽ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് മൂന്നു മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ അടിക്കുമെന്നാണ് മുന്നറിയിപ്പ്.
വേലിയേറ്റ സമയമായ രാവിലെ ഏഴു മുതൽ 10 വരെയും വൈകുന്നേരം ഏഴു മുതൽ എട്ടുവരെയും താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരാനും കടൽക്ഷോഭമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗതയിൽ കേരള തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുള്ളതായും ഐഎന്‍സിഒഐഎസ് മുന്നറിയിപ്പ് നൽകി . മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക