ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ട്ടി ദേശീയ അധ്യക്ഷനായി തുടരും. മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. പാർട്ടി പാര്‍ലമെന്ററി ബോര്‍ഡ് സെക്രട്ടറിയായ ജെ.പി. നഡ്ഡ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ്.
ബി.ജെ.പി. ദേശീയ അധ്യക്ഷനായ അമിത് ഷാ ലോക്സഭയിലെത്തിയതിന് പിന്നാലെ പാര്‍ട്ടി തലപ്പത്ത് ജെ.പി. നഡ്ഡ വരുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ വരുന്ന നിയമസഭാ തെരഞ്ഞടുപ്പ് കണക്കിലെടുത്തു അമിത് ഷായെ അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തി, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കാന് വര്‍ക്കിങ് പ്രസിഡന്റിനെ നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക