കൊച്ചി: മൂവാറ്റുപുഴയില്‍ സ്കൂള്‍ അസംബ്ലി നടക്കുന്നതിനിടെ കാര്‍ പാഞ്ഞുകയറി അധ്യാപികയ്ക്കും എട്ട് കുട്ടികള്‍ക്കും പരിക്ക്. മൂവാറ്റുപുഴ വിവേകാനന്ദ സ്കൂളിലെ അസംബ്ലി യോഗാ ദിനാചരണത്തിനിടെയാണ് അപകടം ഉണ്ടായത്.
രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില ഗുരുതരമല്ല. വിദ്യാര്‍ത്ഥികളെയും സാരമായി പരിക്കേറ്റ ഒരു അധ്യാപികയെയും കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക